യുവാവിന്റെ മരണത്തിൽ സംശയം : സഹോദരൻ അറസ്റ്റിൽ

വ്യാഴം, 15 ഡിസം‌ബര്‍ 2022 (18:12 IST)
തൊടുപുഴ: കാലു തെന്നിവീണ് തലയ്ക്കു പരുക്കേറ്റു എന്ന് പറഞ്ഞു ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ച സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് കലൂർ മാലിക്കാവ് സ്വദേശി ജയേഷ് തങ്കപ്പനാണ് (42) മരിച്ചത്.
 
ഇയാളുടെ സഹോദരൻ സുമേഷ് തങ്കപ്പൻ (27) മരക്കമ്പ് കൊണ്ട് അടിച്ചതാണ് മരണകാരണം എന്ന് കണ്ടെത്തിയതിനെ തുടർന്നു ഇയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം പന്ത്രണ്ടിനായിരുന്നു സംഭവം. ഇവരുടെ പിതാവിനെ മരിച്ച ജയേഷ് ആക്രമിക്കുന്നത് തടയുന്നതിനിടെ സഹോദരൻ സുമേഷ് തേക്കിന്റെ കമ്പുകൊണ്ട് അടിച്ചു.
 
തലയ്ക്കടിയേറ്റ് ബോധംകെട്ടു ജയേഷിനെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ഏഴാം ദിവസം മരിച്ചു. എന്നാൽ പോസ്റ്റ് മോർട്ടം ചെയ്തപ്പോഴാണ് തലയ്‌ക്കേറ്റ അടിയാണ്‌ മരണ കാരണം എന്ന് വ്യക്തമായത്. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍