ലോഡ്ജിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊലക്കേസ് പ്രതികൾ പിടിയിൽ

ചൊവ്വ, 6 ഡിസം‌ബര്‍ 2022 (16:24 IST)
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ ലോഡ്ജിൽ ആയുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊലക്കേസ് പ്രതികൾ പിടിയിലായി. പുന്നപ്ര പോലീസ് രജിസ്റ്റർ ചെയ്ത കാകൻ മനു വധക്കേസിലെ പ്രതികളായ പുന്നപ്ര വടക്ക് പഞ്ചായത്തിലെ പ്രവീൺ ജോയ്, ആന്റണി സേവ്യർ എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്.
 
ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച ഇവർ മദ്യപിച്ച ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചില വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് ലോഡ്ജ് അധികൃതർ പോലീസിൽ പരാതി നല്കിയതിനെ തുടർന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. എസ്.ഐ മാരായ റെജിരാജ്, വിഷ്ണു ബി.സി.നായർ എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍