സ്ത്രീകളുടെ നഗ്നചിത്രം നിർമ്മിച്ച് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

Webdunia
ബുധന്‍, 15 ഫെബ്രുവരി 2023 (17:44 IST)
മലപ്പുറം: നിരവധി സ്ത്രീകളുടെ നഗ്നചിത്രം മോർഫുചെയ്തു പ്രചരിപ്പിക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് അകമ്പാടം ഇടിവണ്ണ സ്വദേശി തയ്യിൽ ദിൽഷാദ് എന്ന 22 കാരനാണ് അറസ്റ്റിലായത്.
 
ഇയാൾ മോർഫ് ചെയ്ത ചിത്രമുള്ള യുവതിയുടെ പരാതിയിലാണ് കാളികാവ് അറസ്റ്റ് ചെയ്തത്. ഇയാൾ മുമ്പും സമാനമായ കേസുകളിൽ പ്രതിയായിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു.
 
കാളികാവ് സി.ഐ.ശശിധരൻ പിള്ള, എസ്‌.ഐ.സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article