വീട്ടമ്മയുടെ നഗ്നചിത്രം പ്രചരിപ്പിച്ച 37 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ചൊവ്വ, 19 ജൂലൈ 2022 (18:40 IST)
എറണാകുളം: വീട്ടമ്മയുടെ നഗ്നചിത്രം പ്രചരിപ്പിച്ച 37 കാരൻ അറസ്റ്റിലായി. തിരുവല്ല ഇരവിപേരൂർ വള്ളംകുളം ജേക്കബ് ഭവനിൽ അജയ് ജോസഫ് ആണ് പിടിയിലായത്.

വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് എതിരെ ഇവരുടെ അടുത്ത ബന്ധുവാണ് മുളന്തുരുത്തി പോലീസിൽ പരാതി നൽകിയത്. ഇൻസ്‌പെക്ടർ പി.എസ്.ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍