പെൺകുട്ടിയുടെ അശ്ളീല ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ബുധന്‍, 6 ജൂലൈ 2022 (18:48 IST)
മൂന്നാർ: പെൺകുട്ടിയുടെ അശ്ളീല ചിത്രം സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ ഉത്തമപാളയം സ്വദേശിയായ കോയമ്പത്തൂരിൽ ബിരുദ വിദ്യാർത്ഥി സഞ്ജയ് എന്ന കറുപ്പുസാമിയെയാണ് (20) മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.

മൂന്നാർ സ്വദേശിനിയായ പെണ്കുകട്ടി തമിഴ്‌നാട്ടിൽ പഠിക്കാൻ പോയപ്പോഴാണ് സഞ്ജയ് പെൺകുട്ടിയുടെ ചില ബന്ധുക്കൾക്ക് വാട്സാപ്പിലൂടെ അയച്ചത്. വീട്ടുകാരുടെ പരാതിയിൽ കേസെടുത്തതാണ് പോലീസ് പ്രതിയെ പിടികൂടിയത്. എന്നാൽ സഞ്ജയ്‌ക്ക് ഈ ചിത്രങ്ങൾ നൽകിയ സന്തോഷ് എന്നയാളെ കഴിഞ്ഞ ഏപ്രിലിൽ തന്നെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഞ്ജയ് അറസ്റ്റിലായത്. എന്നാൽ സഞ്ജയ് ഈ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും സൈബർ സെല്ലിന്റെ സഹായത്തോടെ ഈ തെളിവുകൾ വീണ്ടെടുക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍