മൂന്നാറില്‍ നിന്ന് 50 ലിറ്റര്‍ സ്പിരിറ്റും 70 ലിറ്റര്‍ കളര്‍ ചേര്‍ത്ത വ്യാജ മദ്യവും പിടികൂടി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 4 ജൂലൈ 2022 (08:26 IST)
മൂന്നാറില്‍ നിന്ന് 50 ലിറ്റര്‍ സ്പിരിറ്റും 70 ലിറ്റര്‍ കളര്‍ ചേര്‍ത്ത വ്യാജ മദ്യവും പിടികൂടി. സംഭവത്തില്‍ പ്രതിയായ നൈമക്കാട് സ്വദേശി പ്രഭാകരന്‍ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ഇയാള്‍. ഇടുക്കി എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യ വിവരത്തെ തുടര്‍ന്ന് മൂന്നാര്‍ എക്‌സൈസ് സംഘം പ്രഭാകരന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍