ആറ് പേരാണ് ഫൈനലില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയി ആകാന്‍ ഏറ്റുമുട്ടുന്നത്. മുഹമ്മദ് ദിലിജന്റ് ബ്ലെസ്‌ലി, ദില്‍ഷ പ്രസന്നന്‍, റിയാസ് സലിം, ധന്യ മേരി വര്‍ഗീസ്, ലക്ഷ്മിപ്രിയ, സൂരജ് എന്നിവരാണ് ഫൈനലിസ്റ്റുകള്‍. വിജയിക്ക് 50 ലക്ഷം രൂപയുടെ ആഡംബര ഫ്‌ളാറ്റാണ് സമ്മാനം.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ബ്ലെസ്‌ലി, ദില്‍ഷ, റിയാസ് എന്നിവരാണ് വോട്ടിങ്ങില്‍ മുന്നില്‍. ഈ മൂന്ന് പേരില്‍ ഒരാള്‍ ആയിരിക്കും വിജയി എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. കൂടുതല്‍ പ്രേക്ഷക വോട്ട് ആര്‍ക്കാണോ അയാള്‍ 50 ലക്ഷത്തിന്റെ ഫ്‌ളാറ്റിന് അര്‍ഹനാകും.