വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍ വില്ലേജിലെ നൊച്ചിയൂര്‍ പ്ലാവിലമൂല തലവിളാകത്ത് വീട്ടില്‍ റോജിന്‍ എന്ന 26 കാരനാണു അറസ്റ്റിലായത്.
പീഡനത്തിനു വിധേയായ യുവതിയുടെ ഭര്‍ത്താവിന്‍റെ സുഹൃത്താണ് പ്രതിയായ റോജി എന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി സുരേഷ് കുമാര്‍, പാറശാല സി.ഐ ചന്ദ്രകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണു വലയിലക്കിയത്.