വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Webdunia
വ്യാഴം, 30 ജൂണ്‍ 2022 (20:30 IST)
നെയ്യാറ്റിൻകര: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂവാർ ചെക്കടി  ഇടയ്‌ക്കൽ ലക്ഷംവീട് കോളനി നിവാസി സജു എന്ന 23 കാരനാണു പോലീസ് പിടിയിലായത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് യുവാവ് അകത്തുകയറി ഉപദ്രവിക്കാൻ ശ്രമിച്ചത്. പ്രാണരക്ഷാർത്ഥം വീട്ടമ്മ വീടിനു പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു.
 
പിന്നീട് നൽകിയ പരാതിയെ തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ പൂവാർ സി.ഐ എസ്.ബിപ്രവീണും സംഘവുമാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article