വാടകവീടിനു മുമ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാക്കള്‍ പിടിയില്‍; കഞ്ചാവു വലിക്കുന്ന ഹുക്കകള്‍ പിടിച്ചെടുത്തു

Webdunia
തിങ്കള്‍, 4 ജൂലൈ 2016 (09:09 IST)
കഞ്ചാവ് കൃഷി ചെയ്തതിന് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മുറ്റത്ത് കഞ്ചാവ് ചെടി നട്ട് വളര്‍ത്തിയതിനാണ് എട്ടു യുവാക്കളെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റു ചെയ്തത്. 
 
കൊല്ലം സ്വദേശികളായ യദുകൃഷ്‌ണന്‍, അജേഷ്, പാലക്കാട് സ്വദേശി വിഷ്‌ണു, ജെയ്സണ്‍, സായി ശങ്കര്‍, അരുണ്‍ രാജ്, അമല്‍ ബാബു, വടുതല സ്വദേശി കണ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ താമസിക്കുന്ന വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഞായറാഴ്ച വൈകുന്നേരം ഇവിടെ പരിശോധനയ്ക്ക് എത്തിയത്.
 
പവര്‍ഹൌസ് റോഡിന്റെ ലിങ്ക് റോഡായ കെ കെ പത്മനാഭന്‍ റോഡിലെ വീട്ടിലാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. പിടിയിലായവരെല്ലാം നഗരത്തിലെ മാളിലെ ജീവനക്കാരാണ്.
Next Article