8 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്,ഇടിയും മിന്നലോടും കൂടിയ മഴയ്ക്ക് സാധ്യത

കെ ആര്‍ അനൂപ്
ശനി, 28 ഒക്‌ടോബര്‍ 2023 (09:16 IST)
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് തുടങ്ങിയ 8 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലും മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമായി ഉച്ചയ്ക്ക് ശേഷം ഇടിയും മിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
 
കേരള-തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ ആക്രമണത്തിനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണം. എന്നാല്‍ കേരള- കര്‍ണാടക ലക്ഷ്യദീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല.
 
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം താലൂക്കിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി കലക്ടര്‍ പ്രഖ്യാപിച്ചു. 
 
 
Yellow alert for 8 districts, possible rain with thunderstorms
 

അനുബന്ധ വാര്‍ത്തകള്‍

Next Article