യാഷ് ബിര്‍ലയുടെ പേരില്‍ സ്വിസ് ബാങ്കില്‍ അക്കൌണ്ടില്ലെന്ന് അദ്ദേഹത്തിന്റെ കമ്പനി അറിയിച്ചു. നേരത്തെ സ്വിസ് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ പട്ടികയില്‍ യാഷ് ബിര്‍ലയുടെ പേര് ഉള്‍പ്പെട്ടതായി പരാമര്‍ശിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അക്കൌണ്ടില്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം യാഷ് ബിര്‍ളയുള്‍പ്പെടെ അഞ്ചുപേരുടെ അക്കൌണ്ട് വിവരങ്ങള്‍ സ്വിസ് സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.യാഷ് ബിര്‍ളയുള്‍പ്പടെ വേവ് ഗ്രൂപ്പ് ഉടമ ഗുര്‍ജിത് സിംഗ് കോച്ചാര്‍, ഡല്‍ഹിയിലെ വ്യവസായി ഋതിക ശര്‍മ, സൊവ്ഹനി ടയേഴ്സ് ഉടമകളായ സ്നേഹലത സൊവ്ഹനി, സംഗീത സൊവ്ഹനി എന്നിവരാടെ വിവരങ്ങളാണ് പുറത്തുവന്നത്.