യാക്കൂബ് മേമനെ അനുകൂലിച്ചു; യുവമോര്‍ച്ച തരൂരിനെ ഉപരോധിക്കും

Webdunia
ശനി, 1 ഓഗസ്റ്റ് 2015 (15:47 IST)
മുംബൈ സ്ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട പ്രതി യാക്കൂബ് മേമനെ അനുകൂലിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം എം‌പിയുടെ പൊതുപരിപാടികള്‍ യുവമോര്‍ച്ച ഉപരോധിക്കും. യാക്കൂബ്‌ മേമന്റെ വധശിക്ഷയെ വിമര്‍ശിച്ച തരൂര്‍ ട്വീറ്റ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ചാണ്‌ ഉപരോധം.

തരൂരിന്റെ തിരുവനന്തപുരത്തെ വസതിയിലേക്ക്‌ യുവമോര്‍ച്ച ഇന്ന്‌ മാര്‍ച്ച്‌ നടത്തിയിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകള്‍ തരൂരിന്റെ കോലംകത്തിക്കുകയും ചെയ്‌തു.

യാക്കൂബ്‌ മേമന്റെ വധശിക്ഷയെ തുടര്‍ന്ന്‌ തരൂരിന്റെ ട്വീറ്റ്‌ വിവാദമായിരുന്നു. സര്‍ക്കാര്‍ നടത്തുന്ന കൊലപാതകമാണ്‌ വധശിക്ഷ എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്‌. വധശിക്ഷ കൊണ്ട്‌ കുറ്റകൃത്യ നിരക്ക്‌ കുറയില്ലെന്നും തരൂര്‍ നിലപാട്‌ വ്യക്‌തമാക്കിയിരുന്നു.