വേനൽ ചൂട്: റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു

Webdunia
ഞായര്‍, 6 മാര്‍ച്ച് 2022 (12:15 IST)
സംസ്ഥാനത്തെ വേനൽ ചൂട് ശക്തമായതിനെ തുടർന്ന് റേഷൻ കടകളുടെ പ്രവർത്തനസമയം പുനഃക്രമീകരിച്ചു. പ്രവർത്തന സമയം രാവിലെ 8 മണി മുതല്‍ 12 മണി വരെയും വൈകുന്നേരം 4 മുതല്‍ 7 മണി വരെയുമായി ക്രമീകരിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.
 
വേനൽകാലം ആരംഭിച്ചതോടെ സംസ്ഥാനത്തെ താപനിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസാണ് രണ്ട് ദിവസം മുൻപ് റിപ്പോർട്ട് ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article