എരിതീയിൽ എണ്ണയൊഴിക്കരുതെന്ന് അമേരിക്കയോട് ചൈന

Webdunia
ഞായര്‍, 6 മാര്‍ച്ച് 2022 (11:28 IST)
യുക്രെയ്‌ൻ വിഷയത്തിൽ നിലവിലെ പ്രശ്‌നങ്ങൾ ആളിക്കത്തിക്കുന്ന എല്ലാ ഇടപെടലുകളെയും തങ്ങൾ എതിർക്കുന്നുവെന്ന് ചൈന. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
റഷ്യയുടെ സുരക്ഷയ്ക്ക് മുകളിലൂടെയുള്ള നാറ്റോയുടെ കിഴക്കന്‍ യൂറോപ്പിലെ വികാസം ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ബോധവാന്മാരാകണമെന്നും വാങ് ഓർമ്മിപ്പിച്ചു. നേരത്തെ റഷ്യക്കെതിരേ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ നിന്ന് ചൈന പിന്‍മാറിയിരുന്നു.
 
എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും അതിർത്തികളും സംരക്ഷിക്കപ്പെടണമെന്നും എന്നാൽ ഈ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗം ഉപരോധമ‌ല്ലെന്നുമാണ് ചൈനീസ് നിലപാട്.

അനുബന്ധ വാര്‍ത്തകള്‍

Next Article