ഓണ്‍ലൈന്‍ പെണ്‍വാണിഭം: പ്രതികള്‍ക്ക് ജാമ്യം

Webdunia
വ്യാഴം, 18 ഫെബ്രുവരി 2016 (10:48 IST)
ഓണ്‍ലൈന്‍ പെണ്‍വാണിഭം സംബന്ധിച്ച കേസിലെ പ്രതികളായ രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി നായര്‍ എന്നിവര്‍ക്ക് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടേത് ഉള്‍പ്പെടെ അശ്ലീല ചിത്രങ്ങള്‍ വെബ്സൈറ്റ് വഴി പ്രചരിപ്പിച്ച് പെണ്‍വാണിഭം നടത്തിയതിനാണ് ഇവരെ കഴിഞ്ഞ നവംബര്‍ പതിനെട്ടിനു അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് സുനില്‍ തോമസ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. 75000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവുമാണ് പ്രധാന വ്യവസ്ഥ.

ഇതു കൂടാതെ പ്രതികള്‍ ഇരുവരും എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം