കോഴിക്കോട് ആദ്യ ഡോസ് എടുത്ത് മിനിറ്റുകള്‍ക്കുള്ളില്‍ 49കാരിക്ക് രണ്ടാമത്തെ ഡോസ് വാക്‌സിനും എടുത്തു; ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി

ശ്രീനു എസ്
വ്യാഴം, 18 മാര്‍ച്ച് 2021 (09:53 IST)
കോഴിക്കോട് ആദ്യ ഡോസ് എടുത്ത് മിനിറ്റിക്കുള്ളില്‍ 49കാരിക്ക് രണ്ടാമത്തെ ഡോസ് വാക്‌സിനും എടുത്തു. നഴ്‌സിന് പറ്റിയ അബദ്ധത്തിലാണ് ഇത് സംഭവിച്ചത്. രണ്ടാമത്തെ ഡോസ് സ്വീകരിച്ചതോടെ 49 കാരിയായ പ്രസീതയ്ക്ക് പനിയും തലവേദനയും ശ്വാസം മുട്ടലും ഉണ്ടായി. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
 
കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് സംഭവം നടന്നത്. എന്നാല്‍ ആരും ഇത് വലിയ കാര്യമായി എടുത്തില്ല. ഇവര്‍ വീട്ടിലെത്തി ശനിയാഴ്ച രാത്രിയോടെ ശ്വാസം മുട്ടലും പനിയും ആരംഭിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article