നെന്മാറയിൽ പെൺകുട്ടിയെ 10 വർഷം ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു

വെള്ളി, 11 ജൂണ്‍ 2021 (18:22 IST)
നെന്മാറയിൽ പെൺകുട്ടിയെ പത്ത് വർഷം ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ കമ്മീഷൻ നെന്മാറ സിഐയോട് ആവശ്യപ്പെട്ടു. യുവതിക്ക് കൗൺസിലിം​ഗ് നൽകാനും നി‌ർദ്ദേശമുണ്ട്.
 
നെന്മാറ അയിലൂരിലാണ് യുവതിയെ റഹ്മാൻ സ്വന്തം വീട്ടിൽ 10 വർഷം ആരുമറിയാതെ താമസിപ്പിച്ചത്. സ്വന്തം മുറിയോട് ചേർന്ന് പ്രത്യേക സജ്ജീകരണങ്ങളൊരുക്കി വീട്ടുകാരെ വരെ അടുപ്പിക്കാതെയായിരുന്നു റഹ്മാൻ സജിതയെ ഒളിപ്പിച്ചത്. 19 വയസായിരുന്നു കാണാതാവുമ്പോൾ പെൺകുട്ടിക്ക് പ്രായം.

പോലീസ് ഏറെ അന്വേഷിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞ് പെൺകുട്ടിയെ പറ്റിയുള്ള ഓർമകൾ വീട്ടുകാരടക്കം മറക്കുന്നതിനിടെയാണ് സംഭവത്തിന്റെ ചുരുളഞ്ഞിഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍