കുഞ്ഞാലിക്കുട്ടിയുടെ ‘കുട്ടിക്കളി’യില്‍ പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധം; നടപടി സ്വീകരിക്കുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

Webdunia
ഞായര്‍, 30 ഡിസം‌ബര്‍ 2018 (10:41 IST)
മുത്തലാഖ് വോട്ടെടുപ്പിൽ നിന്ന് പികെ കുഞ്ഞാലിക്കുട്ടി വിട്ടു നിന്നത് പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന് മുസ്‌ലിം ലീഗ് ദേശീയ രാഷ്‌ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.

കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. നേരിട്ട് സംസാരിച്ചിട്ടുമില്ല. വിശദീകരണം പാർട്ടി കമ്മിറ്റി ചര്‍ച്ച ചെയ്യും. പാര്‍ട്ടി ഉടന്‍ യോഗം വിളിച്ച് വിഷയം ചെയ്‌ത് നടപടി സ്വീകരിക്കുമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

അതേസമയം രാജ്യസഭയില്‍ തിങ്കളാഴ്ച മുത്തലാഖ് ബില്‍ പരിഗണിക്കുമ്പോള്‍ അതിനെതിരെ വോട്ട് ചെയ്യാനായി ലീഗ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.

വിഷയത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടിയോടു വിശദീകരണം തേടിയിരുന്നതായി ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന സമയത്ത് എവിടെ പോയിരുന്നു എന്ന കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സാധിച്ചിട്ടില്ല.

ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയിൽ പങ്കെടുക്കാന്‍ പോയതാണ് സഭയില്‍ ഹാജരാകാന്‍ കഴിയാ‍തെ വന്നതെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. എന്നാ‍ല്‍, ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം  പോയതെന്ന ആരോപണവും ശക്തമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article