ഭര്‍ത്താവിനെ കാണാന്‍ പതിവായി ജയിലിലെത്തി ; മറ്റൊരു തടവുകാരനുമായി പ്രണയത്തിലായി, ഒടുവിൽ ഒളിച്ചോട്ടം

റെയ്‌നാ തോമസ്
ചൊവ്വ, 4 ഫെബ്രുവരി 2020 (09:18 IST)
ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ പതിവായി കാണാൻ എത്തുന്ന യുവതി ഒടുവില്‍ മറ്റൊരു തടവുകാരനുമായി പ്രണയത്തിലായി. ഒടുവിൽ ഇയാൾ ജയിൽ മോചിതനായപ്പോല്‍ ഇരുവരും ഒളിച്ചോടി. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാനെത്തുമായിരുന്ന യുവതിയാണ്, പ്രണയം കലശലായതോടെ കാമുകനൊപ്പം നാടുവിട്ടത്.
 
കടയ്ക്കാവൂര്‍ സ്വദേശിയാണ് കഥയിലെ താരം. കഞ്ചാവ് കേസില്‍ വിചാരണ തടവുകാരനായി കഴിയുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. ഇയാളെ സന്ദര്‍ശിക്കാനെത്തുന്ന യുവതി, അവിടെ വച്ച്‌ ഭര്‍ത്താവിന്റെ സുഹൃത്തും മൊബൈല്‍ പിടിച്ചുപറി കേസില്‍ തടവില്‍ കഴിയുകയുമായിരുന്ന പൂന്തുറ സ്വദേശിയുമായി അടുത്തു. ഭര്‍ത്താവ് തന്നെയായിരുന്നു ഇയാളെ പരിചയപ്പെടുത്തിയത്.
 
ഇയാള്‍ ജയില്‍ മോചിതനായശേഷം യുവതിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. യുവതിയുടെ ഭര്‍ത്താവ് അപ്പോഴും ജയിലില്‍തന്നെയായിരുന്നു. ഒടുവില്‍ പ്രണയം കലശലായപ്പോള്‍ ഇരുവരും നാടുവിട്ടു. വിവാഹിതയായ മകളെയും കുട്ടികളേയും കാണാനില്ലെന്ന് കാണിച്ച്‌ യുവതിയുടെ അമ്മ കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വെളിയില്‍ വരുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article