വയനാട്ടില്‍ അഞ്ചു വയസ്സുകാരിയുമായി ഗര്‍ഭിണിയായ യുവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യമില്ല

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 28 ജൂലൈ 2023 (09:28 IST)
വയനാട്ടില്‍ അഞ്ചു വയസ്സുകാരിയുമായി ഗര്‍ഭിണിയായ യുവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം ഇല്ല. ആരോപണം നേരിടുന്നവരുടെ പ്രതികളുടെ ജാമ്യ അപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി തള്ളി. കണിയാമ്പറ്റ സ്വദേശിനി മുപ്പത്തിരണ്ടുകാരി ദര്‍ശനയും അഞ്ചുവയസ്സുകാരി മകള്‍ ദക്ഷയുമാണ് മരിച്ചത്. പുഴയില്‍ ചാടിയാണ് ആത്മഹത്യ ചെയ്തത്. 
 
കേസിലെ പ്രതികളായ യുവതിയുടെ ഭര്‍ത്താവും മാതാപിതാക്കളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്. ദര്‍ശനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article