പാലക്കാട് 81 കിലോ കഞ്ചാവുമായി ഡിവൈഎഫ്ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. വേലന്താവളം കോഴിപ്പാറ എം.കെ. സ്ട്രീറ്റില്‍ രാജപ്പന്റെ മകന്‍ രാധാകൃഷ്ണന്‍ എന്ന രാജേഷ് (24), കോഴിപ്പാറ നിലിപ്പാറ കാശി മകന്‍ ദിലീപ് (26), മഞ്ചേരി ആനക്കയം കൂരിമണ്ണില്‍ വീട്ടില്‍ ഉസ്മാന്റെ മകന്‍ ഷാഫി (35) എന്നിവരാണ് പിടിയിലായത്. ഡിവൈഎഫ്ഐ കോഴിപ്പാറ ബ്രാഞ്ച് സെക്രട്ടറിയാണ് രാജേഷ്.