ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാം തുറക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജലനിരപ്പ് ഇപ്പോള്‍ 423 മീറ്റര്‍ ആയി ഉയര്‍ന്നിരിക്കുകയാണ്. പിന്നാലെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.