കല്‍പ്പറ്റയില്‍ വിദ്യാര്‍ത്ഥിയുടെ റെഡ്മി ഫോണ്‍ പൊട്ടിത്തെറിച്ചു; അപകടം നടന്നത് ഉറങ്ങിക്കിടക്കുമ്പോള്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 13 ജൂലൈ 2023 (08:56 IST)
കല്‍പ്പറ്റയില്‍ വിദ്യാര്‍ത്ഥിയുടെ റെഡ്മി ഫോണ്‍ പൊട്ടിത്തെറിച്ചു. ഒഴക്കല്‍കുന്നില്‍ സിനാന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞദിവസം രാവിലെ 11 മണിക്കാണ് സംഭവം. അപകടം നടന്നത് സിനാന്‍ ഉറങ്ങിക്കിടക്കുമ്പോഴാണ്. രണ്ടുവര്‍ഷം മുന്‍പ് വാങ്ങിയ റെഡ്മി നോട് 7പ്രോയാണ് പൊട്ടിത്തെറിച്ചത്. 
 
ശബ്ദം കേട്ട് പെട്ടെന്ന് ഉണരുകയും ഫോണ്‍ ദൂരേക്ക് വലിച്ചെറിയുകയും ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 

അനുബന്ധ വാര്‍ത്തകള്‍

Next Article