കണ്ണൂരില്‍ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം; പണവും സ്വര്‍ണവും കവര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 ജൂലൈ 2023 (15:13 IST)
കണ്ണൂരില്‍ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം. പണവും സ്വര്‍ണവും കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മാവിച്ചേരി സ്വദേശി ബാബു താമസിച്ചിരുന്ന വാടകവീട്ടിലായിരുന്നു മോഷണം നടന്നത്. കമ്പിപാര കൊണ്ട് വീട് കുത്തി തുറന്നായിരുന്നു മോഷണം നടത്തിയത്. രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് ബാബു സംഭവം അറിയുന്നത്. മോഷ്ടാവിന്റേതെന്ന് കരുതപ്പെടുന്ന പാര വീടിന്റെ മുന്‍ഭാഗത്തുനിന്ന് കണ്ടെത്തി. 
 
പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടും പരിസരവും അറിയാവുന്ന ആള്‍ തന്നെയാണ് മോഷണം നടത്തിയത് എന്നാണ് വീട്ടുകാര്‍ക്കുള്ള വിശ്വാസം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍