ദേശീയ പാതയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസ്സും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു മരണം, 27 പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 11 ജൂലൈ 2023 (10:18 IST)
ദേശീയ പാതയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസ്സും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. കൂടാതെ 27 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ 12.45 ഓടെ തോട്ട ടൗണിലാണ് അപകടം സംഭവിക്കുന്നത്. 
 
മണിപ്പാലില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോവുകയായിരുന്നു കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ലോറി സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. സംഭവത്തില്‍ രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. ആന്ധ്ര രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍