പാലക്കാട് സ്വദേശിയുടെ പരാതിയിലാണ് ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിലായത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് എല്ലുരോഗ വിഭാഗം സര്‍ജനാണ് ഡോ. ഷെറി ഐസക്. ഭാര്യയുടെ ശസ്ത്രക്രിയക്ക് എത്തിയതായിരുന്നു ഇയാള്‍. രണ്ടാഴ്ചയായിട്ടും ഡോക്ടര്‍ ഷെറി ശസ്ത്രക്രിയക്ക് നടത്തിയില്ല. ഒടുവില്‍ ഓട്ടുപാറയില്‍ താന്‍ ഇരിക്കുന്ന ക്ലിനിക്കിലെത്തി 3000 രൂപ നല്‍കിയാല്‍ ശസ്ത്രക്രിയയ്ക്ക് തീയതി നല്‍കാമെന്ന് ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.