വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മന്ത്രി കെ.രാജന്റെയും എം.പി. ടി.എന്‍.പ്രതാപന്റെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിച്ചിരുന്നു. കരാറുകാരുടെ ചെലവില്‍ നാല് മാസത്തിനകം ഈ ഭാഗം പൊളിച്ചു നീക്കി പുനര്‍നിര്‍മിക്കാമെന്നായിരുന്നു തീരുമാനം. ഇതിനിടെയാണ് വിള്ളലുണ്ടായ ഭാഗം മൂന്ന് അടിയോളം ഇടിഞ്ഞു താഴ്ന്നത്.