കൊട്ടാരക്കരയില്‍ മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്; പരിക്കേറ്റത് അഞ്ചുപേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 13 ജൂലൈ 2023 (08:45 IST)
കൊട്ടാരക്കരയില്‍ മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. അപകടത്തില്‍ അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. അതേസമയം പരിക്കേറ്റ രോഗിയുമായി ഭര്‍ത്താവ് ഇന്ന് പൊലീസില്‍ പരാതി നല്‍കും. ഭക്ഷണത്തില്‍ നിന്ന് അലര്‍ജിയുണ്ടായ രോഗിയുമായി പോകുകയായിരുന്നു ആംബുലന്‍സ്. നെടുമന്‍കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കൊട്ടാരക്കരയില്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. 
 
പുലമന്‍ ജംഗ്ഷനില്‍ വച്ചാണ് അപകടം ഉണ്ടായത്. സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിക്കാതിരുന്ന ജംഗ്ഷനില്‍ പൊലീസാണ് വാഹനങ്ങളെ നിയന്ത്രിച്ചിരുന്നത്. മന്ത്രിയുടെ വാഹനം തെറ്റായ ദിശയില്‍ കടന്നപ്പോഴാണ് അപകടം ഉണ്ടായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article