ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് വയനാട്; മരണം 108

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 30 ജൂലൈ 2024 (17:56 IST)
വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 108ആയി. പതിനൊന്നോളം മൃതദേഹങ്ങള്‍ നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ നിന്ന് കണ്ടെടുത്തു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ആകെ 250 പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സര്‍ക്കാര്‍ പറയുന്നത്. കൂടാതെ 70തോളം പേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിവരം. മേപ്പാടി ആശുപത്രിയില്‍ 18 പേരുടെയും സ്വകാര്യ ആശുപത്രിയില്‍ അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
 
രക്ഷാപ്രവര്‍ത്തനത്തിന് ഏഴിമലയില്‍ നിന്ന് നാവിക സേന സംഘം എത്തും. മരണപ്പെട്ടവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. പ്രദേശത്ത് ശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസകരമായിരിക്കുകയാണ്. മുണ്ടക്കൈയും അട്ടമലയും പൂര്‍ണമായും ഒറ്റപ്പെട്ടു. ഇവിടങ്ങളില്‍ നാന്നൂറോളം കുടുംബങ്ങളാണ് ഉള്ളത്. അതേസമയം തകര്‍ന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article