അവധിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ മടങ്ങിയെത്തണം, ചൂരല്‍മലയില്‍ പള്ളിയിലും മദ്രസയിലും താല്‍ക്കാലിക ആശുപത്രി: മന്ത്രി വീണ ജോര്‍ജ്

രേണുക വേണു

ചൊവ്വ, 30 ജൂലൈ 2024 (14:51 IST)
Wayanad Rescue
വയനാട് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി അവധിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി വീണ ജോര്‍ജ്. വയനാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. 
 
എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ.റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ.റീത്ത, എന്‍.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ.ബിജോയ് തുടങ്ങിയവരും ഈ സംസ്ഥാനതല സംഘത്തിലുണ്ടാകും. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കണം. വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കും.
 
വയനാട് ചൂരല്‍മലയില്‍ പള്ളിയിലും മദ്രസയിലും താല്‍ക്കാലിക ആശുപത്രി സംവിധാനങ്ങള്‍ തുടങ്ങിയിട്ടുള്ളതായും ആരോഗ്യമന്ത്രി അറിയിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍