വയനാട് ഉരുള്‍പൊട്ടല്‍: ഇതുവരെ രക്ഷിച്ചത് 1592 പേരെ, 191 പേരെ കാണാനില്ല; മുഖ്യമന്ത്രി തത്സമയം

രേണുക വേണു
ബുധന്‍, 31 ജൂലൈ 2024 (16:12 IST)
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണ തോതില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 144 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. 79 പുരുഷന്‍മാരും 64 സ്ത്രീകളും മരണപ്പെട്ടു. മുണ്ടക്കൈ, ചെറുമല പ്രദേശങ്ങള്‍ ഏറെക്കുറെ ഇല്ലാതായിരിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 


191 പേരെ കാണാനില്ലെന്നാണ് ഇതുവരെയുള്ള കണക്കുകള്‍. 1592 പേരെ രണ്ട് ദിവസം കൊണ്ട് രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം വയനാട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article