നാളെ മുതല്‍ ലൈസന്‍സ് എടുക്കാന്‍ എം80 ഇല്ല; ഇനി 'എട്ടിന്റെ പണി'

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 31 ജൂലൈ 2024 (14:26 IST)
നാളെ മുതല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ലൈസന്‍സ് എടുക്കാന്‍ എം80 മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിക്കില്ല. പുതിയ പരിഷ്‌കരണം ഓഗസ്റ്റ് ഒന്നുമുതല്‍ നിലവില്‍ വരുകയാണ്. നേരത്തേ മെയ് ഒന്നുമുതലാണ് ഇത് നടപ്പാക്കാനിരുന്നത്. എന്നാല്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തിയതി മാറ്റുകയായിരുന്നു. നേരത്തെ തന്നെ മറ്റ് സംസ്ഥാനങ്ങള്‍ ഇത് നടപ്പിലാക്കിയിരുന്നു. പുതിയ പരിഷ്‌കരണം മൂലം ഇനി ലൈസന്‍സ് എടുക്കാന്‍ പോകുമ്പോള്‍ കാലുകൊണ്ട് ഗിയര്‍ മാറ്റുന്ന വാഹനം തന്നെ ഉപയോഗിക്കണം.
 
കൂടാതെ വാഹനത്തിന്റെ എന്‍ജിന്‍ കപ്പാസിറ്റി 95 സിസിയില്‍ കുറയാനും പാടില്ല. വളരെ വേഗത്തില്‍ ലൈസന്‍സ് കിട്ടുമെന്നതിനാല്‍ ലൈസന്‍സ് എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ എം80 മോട്ടോര്‍ സ്‌കൂട്ടറുകളാണ് ടെസ്റ്റിനായി ഉപയോഗിച്ചിരുന്നത്. കൂടാതെ എം80ക്ക് ഭാരവും കുറവാണ്. അതിനാല്‍ തന്നെ പഠിക്കുന്നവര്‍ക്ക് ഇത് കൈകാര്യം ചെയ്യാനും എളുപ്പമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍