വയനാട്ടിൽ പ്രിയങ്കക്കെതിരെ സെലിബ്രിറ്റി സ്ഥാനാർഥി?, ഖുശ്ബുവിനെ രംഗത്തിറക്കാൻ ബിജെപി

അഭിറാം മനോഹർ
വെള്ളി, 18 ഒക്‌ടോബര്‍ 2024 (11:21 IST)
Khushbu, Priyanka gandhi
വയനാട് ലോകസഭാ ഉപതിരെഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്ര,ജാര്‍ഖണ്ഡ് സ്ഥാനാര്‍ഥി പട്ടികയ്‌ക്കൊപ്പമാകും പ്രഖ്യാപനമുണ്ടാവുക. കേരളത്തില്‍ നിന്നും സന്ദീപ് വാര്യര്‍,അബ്ദുള്ള കുട്ടി,നവ്യാ ഹരിദാസ് എന്നിവരുടെ പേരുകളും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. അതേസമയം സിനിമാതാരം ഖുശ്ബുവിനെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതിനെ പറ്റി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിനോട് അഭിപ്രായം തേടിയതായി റിപ്പോര്‍ട്ടുണ്ട്.
 
 അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സിപിഐ  നേതാവ് സത്യന്‍ മൊകേരി നാളെ വയനാട്ടിലെത്തും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം വയനാട്ടിലെത്തുന്ന ആദ്യ സ്ഥാനാര്‍ഥിയായ സത്യന്‍ മൊകേരിക്ക് വലിയ വരവേല്‍പ്പ് ഒരുക്കാനാണ് എല്‍ഡിഎഫ് ഒരുങ്ങുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയും ഉടന്‍ തന്നെ വയനാട്ടിലെത്തും. ആദ്യമായി തെരെഞ്ഞെടുപ്പില്‍ നില്‍ക്കുന്നതിനാല്‍ തന്നെ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തുകൊണ്ടുള്ള പ്രചാരണത്തിനാണ് പ്രിയങ്ക തയ്യാറെടുക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article