തിരുവനന്തപുരം നഗരത്തില്‍ വരും ദിവസങ്ങളില്‍ ജലവിതരണം തടസ്സപ്പെടും; ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 6 ഒക്‌ടോബര്‍ 2024 (20:01 IST)
അരുവിക്കരയില്‍ നിന്നു നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടര്‍ അതോറിറ്റിയുടെ  പ്രധാന  പൈപ്പ്‌ലൈനില്‍   വാല്‍വ് തകരാറായതിനെത്തുടര്‍ന്ന് പുതിയ  വാല്‍വ്  സ്ഥാപിക്കുന്ന പ്രവൃത്തി നടത്തുന്നതിനായി അരുവിക്കര 86 എം എല്‍ ഡി ജലശുദ്ധീകരണശാലയുടെ   പ്രവര്‍ത്തനം 08-10-2024 രാത്രി 8 മണി മുതല്‍ 09-10-2024  രാവിലെ 4 മണി വരെ നിര്‍ത്തിവയ്ക്കുന്നതിനാല്‍ പേരൂര്‍ക്കട, ഹാര്‍വിപുരം, എന്‍സിസി റോഡ്, പേരാപ്പൂര്‍, പാതിരപ്പള്ളി, ഭഗത് സിംഗ് നഗര്‍, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരിവിയോട്, ചെഞ്ചേരി, വഴയില , ഇന്ദിരാനഗര്‍ 
 
ഊളമ്പാറ, പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാര്‍, നന്ദന്‍കോട്,, കുറവന്‍കോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം , ഗൗരീശപട്ടം, കുമാരപുരം, മെഡിക്കല്‍ കോളേജ്, ഉള്ളൂര്‍, കേശവദാസപുരം, പരുത്തിപ്പാറ , മുട്ടട, അമ്പലമുക്ക്, ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജ്, ഗാന്ധിപുരം , ചെമ്പഴന്തി പൗഡിക്കോണം, കേരളാദിത്യപുരം , കട്ടേല , മണ്‍വിള , മണക്കുന്ന്, അലത്തറ , ചെറുവക്കല്‍, ഞാണ്ടൂര്‍ക്കോണം , തൃപ്പാദപുരം , ചേങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്‌നോപാര്ക്, സി ആര്‍ പി എഫ്  ക്യാംപ്, പള്ളിപ്പുറം , പുലയനാര്‍കോട്ട , പ്രശാന്ത് നഗര്‍, പോങ്ങുമൂട്,ആറ്റിപ്ര, കുളത്തൂര്‍, പൗണ്ട് കടവ്, കരിമണല്‍, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം   എന്നീ പ്രദേശങ്ങളിലെ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article