റേഷൻ അരി തൂക്കത്തിൽ വൻ വെട്ടിപ്പ്

എ കെ ജെ അയ്യര്‍
ഞായര്‍, 6 ഒക്‌ടോബര്‍ 2024 (17:56 IST)
കൊല്ലം : ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണിൽ നിന്ന് കരുനാഗപ്പള്ളിയിലെ സപ്ലൈകോ ഡിപ്പോയിലേക്ക് നൽകിയ റേഷനരിയിൽ 286 കിലോ കാണാനില്ലെന്ന് റിപ്പോർട്ട്. എഫ്.സി.ഐ നൽകിയ 10586 കിലോ റേഷനരി സ്വകാര്യ വേബ്രിഡ്ജിൽ തൂക്കിയപ്പോൾ 10300 കിലോ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 
 
എഫ്.സി.ഐ നൽകിയ രേഖയിൽ ഗോഡൗണിൽ നിന്ന് റേഷനരി കയറ്റിയ ട്രക്കിൻ്റെ കാലിത്തൂക്കം 300 കിലോ എന്നായിരുന്നു. എന്നാൽ സംശയം തോന്നിയ സപ്ലൈകോ ഉദ്യോഗസ്ഥർ സ്വകാര്യ വേബ്രിഡ്ജിൽ തൂക്കിയപ്പോഴാണ് 6400 കിലോ എന്നു കണ്ടത്. ഇത്തരത്തിൽ ട്രക്കിൻ്റെ കാലിത്തൂക്കം കുറച്ചും സാധനങ്ങൾ കയറ്റിയ ശേഷമുള്ള ആകെ തൂക്കം പെരുപ്പിച്ചും കാണിച്ചാണ് ഓരോ ലോഡിലും നൂറുകിലോയോളം ഭക്ഷ്യധാന്യം വെട്ടിച്ചത് എന്നു കണ്ടെത്തിയത്. ഇതു സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

അനുബന്ധ വാര്‍ത്തകള്‍

Next Article