കൊച്ചുവേളി - കൊല്ലം - പുനലൂർ-താമ്പരം പ്രതിവാര എ.സി. സ്പെഷ്യൽ ട്രെയിൻ II മുതൽ

എ കെ ജെ അയ്യര്‍

ശനി, 5 ഒക്‌ടോബര്‍ 2024 (18:45 IST)
തിരുവനന്തപുരം:  കൊച്ചു വേളിയിൽ നിന്ന് കൊല്ലം പുനലൂർ വഴി ചെന്നൈക്കടുത്തുള്ള താമ്പരത്തേക്ക് പതിനൊന്നു മുതൽ എ.സി. സ്പെഷ്യൽ ട്രെയിൻ ആരംഭിക്കുന്നു. പൂജ - ദീപാവലി തിരക്ക് പ്രമാണിച്ചാണ് ഈ സർവീസ് തുടങ്ങുക. 
 
കൊടിക്കുന്നിൽ സുരേഷ് എം.പിയാണ്  ഇത് സംബന്ധിച്ച വിവരം ദക്ഷിണ റയിൽവേ ആസ്ഥാനത്തു നിന്ന് അറിയിച്ചതായി വെളിപ്പെടുത്തിയത്. ഈ സീസണിൽ ഇരു ഭാഗത്തേക്കുമായി 12 സർവീസുകൾ വീതമാണ് ഉള്ളത്. 
 
അറിയിപ്പ് അനുസരിച്ച് വെള്ളിയാഴ്ചകളിൽ താമ്പരത്തു നിന്ന് വൈകിട്ട് ഏഴരയ്ക്ക് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 11.30 ന് കൊച്ചുവേളിയിലെത്തും. തിരികെ ഞായറാഴ്ച വൈകിട്ട് 3.25 ന് കൊച്ചു വെളിയിൽ നിന്ന് തിരിച്ച് തിങ്കളാഴ്ച രാവിലെ 7.35 ന് താമ്പരത്തെത്തും. കൊല്ലം കണ്ടറ കൊട്ടാരക്കര ആവണീശ്വരം പുനലൂർ തെന്മല ചെങ്കോട്ട സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍