ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ നിക്ഷേപം 869.2 കിലോഗ്രാം

രേണുക വേണു
ഞായര്‍, 6 ഒക്‌ടോബര്‍ 2024 (17:32 IST)
ഗുരുവായൂര്‍ ദേവസ്വം നാലു സ്വര്‍ണ്ണ നിക്ഷേപ പദ്ധതികളിലായി നിക്ഷേപിച്ചിരിക്കുന്ന സ്വര്‍ണ്ണം 869.2 കിലോഗ്രാമെന്ന് അറിയിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ പദ്ധതികളിലൂടെ പലിശ ഇനത്തില്‍ ദേവസ്വത്തിന് 7.08 കോടി രൂപയാണ് ലഭിച്ചത്. 
 
വിവരാവകാശ പ്രവര്‍ത്തകനായ എം.കെ.ഹരിദാസിനു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ ഇനത്തില്‍ അതിന് മുമ്പുള്ള സാമ്പത്തിക വര്‍ഷം ലഭിച്ച പലിശ 6.58 കോടി രൂപാ വീതമായിരുന്നു. 
 
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബുള്യന്‍ ശാഖയിലാണ് ഗുരുവായൂര്‍ ദേവസ്വം സ്വര്‍ണ്ണം നിക്ഷേപിച്ചിരിക്കുന്നത്. 2019 മാര്‍ച്ച് ജൂണ്‍, 2020 ജനുവരി, 2022 നവംബര്‍ മാസങ്ങളിലായാണ് സ്വര്‍ണ്ണം നിക്ഷേപിച്ചത്. 
 
ഈ സ്വര്‍ണ്ണ നിക്ഷേപം കൂടാതെ നിത്യോപയോഗത്തിന് ഉള്‍പ്പെടെ 141.68 കിലോ സ്വര്‍ണ്ണവും വിവിധ കല്ലുകള്‍ അടക്കമുള്ള 73.93 കിലോ സ്വര്‍ണ്ണവും ദേവസ്വത്തിന്റെ വകയായി സൂക്ഷിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article