'ഞങ്ങള്‍ക്കു താല്‍പര്യമില്ല'; അന്‍വറിനെ തള്ളി ഡിഎംകെ

രേണുക വേണു
ഞായര്‍, 6 ഒക്‌ടോബര്‍ 2024 (16:18 IST)
PV Anvar

പി.വി.അന്‍വര്‍ എംഎല്‍എയെ പൂര്‍ണമായി തള്ളി ഡിഎംകെ. ദേശീയ തലത്തിലും സംസ്ഥാനത്തും ഡിഎംകെയും സിപിഎമ്മും സഖ്യകക്ഷികളാണ്. അതിനാല്‍ തന്നെ സിപിഎമ്മിനു എതിരായി നിലപാടെടുത്തു വരുന്ന ആളെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് ഡിഎംകെ. സഖ്യകക്ഷിയുമായി അഭിപ്രായ വ്യത്യാസമുള്ള ആളെ പാര്‍ട്ടിയില്‍ എടുക്കാന്‍ സാധിക്കില്ലെന്ന് ഡിഎംകെ വക്താവും മുന്‍ രാജ്യസഭാ എംപിയുമായ ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു. 
 
' സഖ്യകക്ഷികളില്‍ നിന്ന് വിമതരായി വരുന്നവരെ പാര്‍ട്ടിയിലോ മുന്നണിയിലോ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അന്‍വറിനെ സ്വീകരിക്കാന്‍ ഇതുവരെ നിലപാടെടുത്തിട്ടില്ല. കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത് എം.കെ.സ്റ്റാലിന്‍ ആണ്,' ഡിഎംകെയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. 
 
ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണ് അന്‍വറിന്റെ സാമൂഹിക കൂട്ടായ്മയുടെ പേര്. തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയുടെ കീഴില്‍ പ്രവര്‍ത്തിക്കുമെന്ന് അന്‍വര്‍ അവകാശപ്പെട്ടിരുന്നു. സിപിഎം സ്വതന്ത്രന്‍ എന്ന നിലയിലാണ് അന്‍വര്‍ നിലമ്പൂരില്‍ മത്സരിച്ചു ജയിച്ചത്. അതിനാല്‍ എംഎല്‍എ ആയിരിക്കെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അന്‍വറിനു എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കാം. ഇതു പേടിച്ചാണ് താന്‍ രൂപീകരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും സാമൂഹിക കൂട്ടായ്മ മാത്രമാണെന്നും അന്‍വര്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article