കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് വീണ്ടും സമരത്തിലേക്ക്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (09:41 IST)
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് വീണ്ടും സമരത്തിലേക്ക്. ഇന്ന് രാവിലെ 10മണിമുതല്‍ നിരാഹാരസമരം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരായ എംജെ സോജന്‍, ചാക്കോ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. അതേസമയം കേസ് സിബി ഐ അന്വേഷിക്കുകയാണ്.
 
രാവിലെ ആരംഭിക്കുന്ന നിരാഹാരസമരം വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്യും. അട്ടപ്പള്ളത്തെ വീടിന് മുന്നിലാണ് നിരാഹാരം ഇരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article