വി‌എസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നു: സുപ്രീം കോടതി

Webdunia
തിങ്കള്‍, 2 ഫെബ്രുവരി 2015 (12:30 IST)
പാമോലീന്‍ കേസില്‍ വി‌എസ് അച്യുതാനന്ദന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. വി‌എസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് കൊടതി അഭിപ്രായപ്പെട്ടത്. കൂടുതല്‍ നിര്‍ണ്ണായകമായ തെളിവുകള്‍ സമര്‍പ്പിക്കുന്നതിനായി പാമോലീന്‍ കേസിലെ വാദം നീട്ടിവയ്ക്കണമെന്ന വി‌എസ്സിന്റെ അഭിഭാഷകന്റെ അഭ്യര്‍ഥനയേ തുടര്‍ന്നാണ് സുപ്രീം കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്.
 
കേസില്‍ വി‌എസ്സിന് രാഷ്ട്രീയ ലക്ഷ്യമുണ്ട്. കേസ് അവസാനിപ്പിക്കാന്‍ വി‌എസ് ശ്രമിക്കുന്നതിനു പകരം പരമാവധി നീട്ടീ‍ക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഇനി എന്ത് തെളിവുകളാണ് വി‌എസ്സിന് ഇനി സമര്‍പ്പിക്കാനുള്ളത്.  കേസില്‍ വിഎസ്സിന് എന്ത് രാഷ്ട്രീയ ലാഭമാണുള്ളത്. ഇനിയും ഇത്തരത്തില്‍ കേസ് നീട്ടിവച്ചാല്‍ വി‌എസ്സിനെതിരെ വിധി പുറപ്പെടുവിക്കേണ്ടിവരും- കോടതി വാക്കാല്‍ മുന്നറിയിപ്പ് നല്‍കി.
 
കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി തടഞ്ഞതാണെന്നും കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പരാതി നല്‍കാതെ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കുന്നതെന്തിനാണെന്നും സുപ്രീം കോടതി ചോദിച്ചു.  രാവിലെ കേസ് പരിഗണിച്ചപോള്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉച്ചയ്ക്കത്തേക്ക് കേസ് മാറ്റിവച്ചു. ഇതിനു ശേഷം പരിഗണിക്കവേയാണ് കോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. എന്നാല്‍ വി‌എസ്സിന്റെ അഭ്യര്‍ഥന മാനിച്ച് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

അനുബന്ധ വാര്‍ത്തകള്‍

Next Article