കാരാട്ട് വിളിച്ചു, വിഎസ് സമ്മതിച്ചു; കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കും

Webdunia
തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (12:45 IST)
സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ പങ്കെടുക്കും. പുന്നപ്ര വയലാര്‍ വാര്‍ഷികം നടക്കുന്നതിനാല്‍ വിഎസ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതായി വാര്‍ത്ത വന്നിരുന്നു. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് അദ്ദേഹം തീരുമാനം മാറ്റിയത്.

ഈമാസം 20 മുതൽ 27വരെയാണ് പുന്നപ്ര വയലാർ രക്തസാക്ഷി ദിനാചരണം നടക്കുന്നത്. ഈ സമയം തന്നെയാണ് കേന്ദ്ര കമ്മിറ്റി യോഗവും നടക്കുന്നത്. രക്തസാക്ഷി ദിനാചരണം നടക്കുന്ന സമയത്ത് കേന്ദ്ര കമ്മിറ്റി നിശ്ചയിച്ചിതിനെ വിഎസ് വിമർശിക്കുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തിന് കത്തു നൽകുകയും ചെയ്തു.

എന്നാല്‍ കേരളഘടകത്തിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര കമ്മിറ്റി മാറ്റിവെക്കാന്‍ പറ്റില്ലെന്നും. അത്തരത്തിലുള്ള തീരുമാനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കും എന്നാണ്‌ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. തുടര്‍ന്ന് എന്നാല്‍ പുന്നപ്ര വയലാര്‍ വാര്‍ഷികത്തിനു ശേഷം വിഎസ് യോഗത്തില്‍ പങ്കെടുത്താല്‍ മതിയെന്ന് കേന്ദ്ര കമ്മിറ്റി അറിയിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.