മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം സ്വാഭാവികമാണെന്ന് വി.എസ്. അച്യുതാനന്ദൻ. ലീഗിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് മലപ്പുറമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എങ്കിലും ഇതിനെകുറിച്ച് വിശദമായി പഠിച്ചതിനു ശേഷം കൂടുതൽ കാര്യങ്ങളിൽ പ്രതികരിക്കാമെന്നും വിഎസ് വ്യക്തമാക്കി.
അതേസമയം, ഭരണത്തിന്റെ വിലയിരുത്തലാണ് വോട്ടിങ് മാർജിനിലിൽ സിപിഎമ്മിന് വർധന ഉണ്ടാക്കിയതെന്നും മലപ്പുറത്ത് വർഗീയ സംഘടനകളെ കൂട്ടുപിടിച്ച് ന്യൂനപക്ഷ വർഗീയതയെ നന്നായി പ്രചരിപ്പിക്കുന്നതിനായുള്ള പരിശ്രമം നടന്നതായും എം.ബി. ഫൈസൽ ആരോപിച്ചിരുന്നു. എന്നാൽ ഈ വാദത്തോട് വിഎസ് പ്രതികരിച്ചില്ല.