സുധീരന് ഭ്രാന്തുപിടിച്ചു: വെള്ളാപ്പള്ളി നടേശന്‍

Webdunia
ശനി, 10 മെയ് 2014 (17:30 IST)
കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് എതിരെ രൂക്ഷമായ ആരോപണവുമായി വെള്ളാപ്പള്ളി. സുധീരന് ഭ്രാന്തുപിടിച്ചെന്നാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വാര്‍ത്താ‍ലേഖകരൊട് പറഞ്ഞത്‍.

ചങ്ങലക്ക് ഭ്രാന്തുപിടിച്ച അവസ്ഥയാണ് സുധീരന്‍േറത്. കോണ്‍ഗ്രസില്‍ വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടാണ്. ഷാനിമോള്‍ ഉസ്മാനെ മദ്യമാഫിയയുടെ ആളെന്ന് വിളിച്ചത് ശരിയായില്ല.

സ്വന്തം അണികളെ വെട്ടി നിരത്തുന്ന സമീപനമാണ് സുധീരന്റേതെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ചിലര്‍ക്ക് ഉമ്മന്‍ചാണ്ടി ഭരിക്കുന്നതില്‍ താല്‍പര്യമില്ലെന്നും വാര്‍ത്താലേഖകരോട് വെള്ളാപ്പള്ളി പറഞ്ഞു.

നേരത്തേയും സര്‍ക്കാരിന്റെ മദ്യനയത്തിനും സുധീരനുമെതിരെ വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശനങ്ങളുമായി വന്നിരുന്നു. സുധീരന്‍ പ്രായോഗികബുദ്ധിയില്ലാതെയാണ് ബാറുകള്‍ക്കെതിരെ സമരം ചെയ്യുന്നതെന്നാണ് അന്ന് ആരോപിച്ചിരുന്നത്.