പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെയും അദ്ദേഹത്തിന്റെ ഓഫീസിനെതിരെയും അഴിമതി ആരോപണം ഉന്നയിച്ച മുന്‍മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ പൊതുമരാമത്ത് മന്ത്രി വക്കീല്‍ നോട്ടീസയച്ചു. ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് ഒരാഴ്ചയ്ക്കകം മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സിവില്‍ ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും. അല്ലെങ്കില്‍ അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ വന്‍ അഴിമതികളാണ് നടക്കുന്നതെന്ന് നിയമസഭയില്‍ വെച്ച് ഗണേഷ്‌കുമാര്‍ വ്യക്തമാക്കിയിരുന്നു. വകുപ്പിലെ മൂന്ന് ഓഫീസര്‍മാരെ കുറിച്ച് വളരെ വ്യക്തമായ തെളിവുകള്‍ സഹിതമാണ് ഗണേഷ്‌കുമാര്‍ നിയമസഭയില്‍ എത്തിയത്. പിന്നീട് ഇബ്രാഹിംകുഞ്ഞിനെതിരെ ഗണേഷ്‌കുമാര്‍ ആദ്യം ആരോപണം ഉന്നയിച്ചു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച ലോകായുക്തയിലും അദ്ദേഹം രേഖകള്‍ സഹിതം പരാതി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഗണേഷിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.