വയനാട് ഉരുൾ പൊട്ടൽ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകി

എ കെ ജെ അയ്യര്‍
ചൊവ്വ, 6 ഓഗസ്റ്റ് 2024 (21:20 IST)
pinarayi
തിരുവനന്തപുരം: വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്നാട്ടിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥാപകനും ചാൻസലറുമായ ഡോ. വിശ്വനാഥൻ ഒരു കോടി രൂപയുടെ ഡ്രാഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു ഈ തുക കൈമാറിയത്.
 
സംസ്ഥാനം 2018ലെ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിച്ച സമയത്തും വി.ഐ.റ്റി ചാൻസലർ ഡോ. വിശ്വനാഥൻ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. VIT  വൈസ് പ്രസിഡൻറുമാരായ ശങ്കർ വിശ്വനാഥൻ, ഡോ.വി.ജി. സെൽവം, അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് മിസ് കാദംബരി വിശ്വനാഥൻ എന്നിവരും ഈ അവസരത്തിൽ സന്നിഹിതരായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article