ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്തവരുടെ സംസ്‌കാരം പുത്തുമലയില്‍ നടന്നു. 200 കുഴിമാടങ്ങളാണ് തയ്യാറാക്കിയിരുന്നത്. 27 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളുമാണ് സംസ്‌കരിച്ചത്. സര്‍വമത പ്രാര്‍ത്ഥനയോടെയാണ് സംസ്‌കാര ചടങ്ങുകള്‍.ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാര്‍ത്ഥനകളും അന്ത്യോപചാരവും നല്‍കിയാണ് ഓരോന്നും അടക്കം ചെയ്തത്.