സപ്ലൈകോ വിഷു-റംസാന്‍ ഫെയറുകള്‍ ഏപ്രില്‍ 12-ന് ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 11 ഏപ്രില്‍ 2023 (08:53 IST)
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിഷു-റംസാന്‍ ഫെയറുകള്‍ ഏപ്രില്‍ 12 മുതല്‍ 21 വരെ നടത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. ഫെയറുകളുടെ സംസ്ഥാനതല ഉത്ഘാടനം ഏപ്രില്‍ 12-ന് രാവിലെ11.00 മണിയ്ക്ക് തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലിനു സമീപം പ്രവര്‍ത്തിക്കുന്ന സപ്ലൈകോ  സൂപ്പര്‍ മാര്‍ക്കറ്റ് പരിസരത്ത് ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രി ഉത്ഘാടനം നിര്‍വ്വഹിക്കുന്നതാണ്. 
 
14 ജില്ലാ ആസ്ഥാനങ്ങളിലേയും തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.  താലൂക്ക് ആസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫെയറുകള്‍ സംഘടിപ്പിക്കുക.  വിഷുവിനും റംസാനും സ്‌പെഷ്യല്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ ബിരിയാണി അരി, പായസക്കൂട്ട്, മറ്റ് സാധനങ്ങള്‍ എന്നിവ 10 മുതല്‍ 35 ശതമാനം വരെ പ്രത്യേക വിലക്കിഴിവില്‍ ഫെയറുകളില്‍ വില്‍പ്പന നടത്തുന്നു. ഉത്സവ സീസണുകളില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയില്‍ ഇടപെടുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഇത്തരം സ്‌പെഷ്യല്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article