കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വിനയന്റെ മൊഴിയെടുക്കാൻ സി ബി ഐ

Webdunia
തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (13:08 IST)
കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയനിൽനിന്നും മൊഴിയെടുക്കാൻ സി ബി തീരുമാനിച്ചു. ഇതിനയി ബുധനാഴ്ച തിരുവനന്തപുരത്തെ സി ബി ഐ ഓഫീസിൽ ഹാജരാകാൻ വിനയന് നിർദേശം നൽകിയതായും സി ബി ഐ വ്യക്തമാക്കി.
 
മണിയുടെ ജീവിതവും മറണവും വിഷയമാക്കി വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ പുറത്തിറങ്ങിയതിനു പിന്നാലെയാണ് വിനയനിൽ നിന്നും മൊഴിയെടുക്കാൻ സി ബി ഐ തീരുമാനിച്ചത്. 
 
മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് മനസിലായ കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയുട്ടെണ്ടെന്നും വിവാദങ്ങളെ ഭയപ്പെടുന്നില്ലെന്നും സിനിമ റിലീസാവുന്നതിനു മുൻപ് തന്നെ വിനയൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചാലക്കുടിക്കാരൻ ചങ്ങാതി റിലീസായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article