വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാനെ ജയിലിലേക്ക് മാറ്റി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 4 മാര്‍ച്ച് 2025 (19:39 IST)
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൂട്ടക്കൊല നടത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ എലിവിഷം കഴിച്ചിരുന്നെന്ന് അഫാന്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് അഫാന്റെ ആരോഗ്യം തൃപ്തികരമായെന്ന് പോലീസിനെ ഡോക്ടര്‍മാര്‍ അറിയിച്ചത്.
 
മൂന്നിടങ്ങളിലായാണ് അഫാന്‍ അഞ്ചു കൊലപാതകങ്ങള്‍ നടത്തിയത്. അതിനാല്‍ തന്നെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പിതാവിന്റെ അമ്മ, അനിയന്‍, പെണ്‍ സുഹൃത്ത് സഹോദരന്‍ സഹോദരന്റെ ഭാര്യ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയില്‍ തുടരുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍